ശ്രീനഗർ:മാർച്ച് ഒന്നിന് ശേഷം താഴ്‌വരയിൽ പ്രവേശിച്ചവര്‍ക്കും ഇതുവരെ തങ്ങളുടെ യാത്രാ ചരിത്രം അധികൃതർക്ക് നൽകാത്തവര്‍ക്കും മുന്നറിയിപ്പുമായി കശ്മീരിലെ വിവിധ ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍. വിദേശ യാത്രകൾ നടത്തിയവരോ, താഴ്വരയിൽ പേയവരോ രണ്ട് ദിവസത്തിനകം അധികൃതരെ അറിയിക്കണമന്നും അല്ലാത്ത പക്ഷം 2009ലെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുമെന്നും വിവിധ ജില്ലകളിലെ മജിസിട്രേറ്റുമാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
യാത്രാ ചരിത്രം വെളിപ്പെടുത്താത്തവര്‍ക്ക് താക്കീതുമായി ജില്ലാ മജിസ്‌ട്രേറ്റ് - യാത്രാ ചരിത്രം
ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത തെലങ്കാന സ്വദേശി മരിച്ചതിന് പിന്നാലെയാണ് ഉത്തരവ് ഇറക്കിയത്
ജില്ലാ മജിസ്‌ട്രേറ്റ്
ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത തെലങ്കാന സ്വദേശി മരിച്ചതിന് പിന്നാലെയാണ് ഉത്തരവ് ഇറക്കിയത്. ജമ്മു കശ്മീരിൽ ഉണ്ടായ ആദ്യ കൊവിഡ് മരണവും തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത വ്യക്തിയുടെതായിരുന്നു. തിങ്കളാഴ്ച മാത്രം 11 കൊവിഡ് പോസ്റ്റീവ് കേസുകളാണ് ജമ്മുവിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലനിൽ 49 കേസുകളാണ് ജമ്മുവിൽ ഉളളത്.