കേരളം

kerala

കാഴ്‌ചപരിമിതിയെ തോൽപ്പിച്ച് തപസ്വിനിയുടെ മിന്നും ജയം

അഞ്ച് ലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരീക്ഷയിൽ 161-ാം സ്ഥാനമാണ് തപസ്വിനി ദാസ് നേടിയത്

By

Published : Jan 10, 2020, 4:19 PM IST

Published : Jan 10, 2020, 4:19 PM IST

Updated : Jan 10, 2020, 8:24 PM IST

കാഴ്‌ചയുടെ വൈകല്യത്തെ  തപസ്വിനി ദാസിനു സിവിൽ സർവീസ് പരീക്ഷയിൽ വിജയം  അഞ്ചു ലക്ഷത്തോളം ആളുകൾ പങ്കെടുത്തിരുന്ന  161ാ സ്ഥാനമാണ് തപസ്വിനി ദാസ് കരസ്‌തമാക്കിയത്  Visually impaired Tapaswini Das  cracks Odisha civil service exam
കാഴ്‌ചപരിമിതിയെ തോൽപ്പിച്ച് തപസ്വിനി ദാസിന് സിവിൽ സർവീസ് പരീക്ഷയിൽ വിജയം

ഭുവനേശ്വര്‍: ഒഡിഷ സിവിൽ സർവീസ് പരീക്ഷയിൽ കാഴ്‌ചപരിമിതിയുള്ള ഉദ്യോഗാര്‍ഥിക്ക് മികച്ച വിജയം. ഒഡീഷ പബ്ലിക് സർവീസ് കമ്മിഷൻ (ഒ.പി.എസ്‌.സി) പരീക്ഷയിൽ 161-ാം സ്ഥാനം നേടി തപസ്വിനി ദാസാണ് പ്രതിസന്ധികളെ അതിജീവിച്ച നേട്ടം കൊയ്‌തത്.

കാഴ്‌ചപരിമിതിയെ തോൽപ്പിച്ച് തപസ്വിനി ദാസിന് ഒഡിഷ സിവിൽ സർവീസ് പരീക്ഷയിൽ വിജയം

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തപസ്വിനിക്ക് കാഴ്‌ച നഷ്‌ടമാകുന്നത്. നേത്ര ശസ്‌ത്രക്രിയയിലെ അപാകതയാണ് തന്‍റെ കാഴ്‌ച നഷ്‌ടമാക്കിയതെന്ന് തപസ്വിനി ദാസ് പറഞ്ഞു. ഇതു തന്‍റെ വെറും നേട്ടമല്ല മറിച്ച് വിജയത്തിലേക്കുള്ള ആദ്യ പടിയാണെന്നും തപസ്വിനി ദാസ് കൂട്ടിചേർത്തു. കാഴ്‌ച പരിമിതിയെ അതിജീവിച്ച് ഒഡീഷ സിവിൽ സർവീസ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് തപസ്വിനി ദാസ് എന്ന് ഭിന്നശേഷി വിഭാഗത്തിന്‍റെ സംസ്ഥാന കമ്മിഷണര്‍ സുലോചന ദാസ് പറഞ്ഞു.

Last Updated : Jan 10, 2020, 8:24 PM IST

ABOUT THE AUTHOR

...view details