മധുര:പൂര്‍ണ സുന്ദരി. മധുരയില്‍ നിന്നുള്ള യുപിഎസ്‌സി റാങ്ക് ജേതാവായ ഭിന്നശേഷിക്കാരിയായ മിടുക്കി. മധുരക്ക് സമീപം മണിനഗറില്‍ നിന്നുള്ള പൂര്‍ണ സുന്ദരി യുപിഎസ്‌സി പരീക്ഷയില്‍ 286-ആം റാങ്കാണ് കരസ്ഥമാക്കിയത്. മകളുടെ നേട്ടത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അമ്മ ഔഡൈ ദേവിക്ക് സന്തോഷം അടക്കാനാവുന്നില്ല.
പ്രതിസന്ധികളെ അതിജീവിച്ച പെണ്‍കുട്ടി; മാതൃകയാണ് പൂര്‍ണ സുന്ദരി - യുപിഎസ്‌സി പരീക്ഷ
മധുരയ്‌ക്ക് സമീപം മണിനഗറില്‍ നിന്നുള്ള ഭിന്നശേഷിക്കാരിയായ പൂര്‍ണ സുന്ദരി യുപിഎസ്‌സി പരീക്ഷയില്‍ 286-ആം റാങ്കാണ് സ്വന്തമാക്കിയത്
അഞ്ച് വയസുള്ളപ്പോള്‍ കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും പൂര്‍ണയുടെ വിദ്യാഭ്യാസത്തെ അത് ബാധിച്ചില്ല. അവള്‍ പഠനത്തില്‍ മുഴുകി നിന്നു. സ്‌കൂളിലെ ഒന്നാം സ്ഥാനം നേടിയാണ് പൂര്‍ണ്ണ പത്താം ക്ലാസ് പാസായത്. ഇന്നിപ്പോള്‍ അതേ സ്‌കൂളിലെ പ്രത്യേക അതിഥിയാണ് പൂര്‍ണ. സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്ത് ദേശീയ പതാക ഉയര്‍ത്തി കൊണ്ട് പൂര്‍ണ മറ്റ് കുട്ടികള്‍ക്ക് പ്രചോദനമായി മാറുകയാണ്. പൂര്‍ണയുടെ പഠന രീതികളെക്കുറിച്ച് അവളുടെ അധ്യാപിക ശാന്തിക്കും മികച്ച അഭിപ്രായമാണുള്ളത്. നിരവധി പേര്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ പിന്തുണ എന്നുള്ളത് അതിലും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്നാണ് പൂര്‍ണയുടെ അച്ഛന് പറയാനുള്ളത്. യുപിഎസ്‌സി പരീക്ഷയില്‍ മുമ്പ് മൂന്ന് തവണ പരാജയപ്പെട്ട അനുഭവവും പൂര്‍ണ പങ്കുവച്ചു. ബാങ്കിലെ ജോലി മുന്നോട്ട് കൊണ്ടു പോകവെ തന്നെയാണ് അതി കഠിനമായ പരിശീലനത്തിലൂടെ നാലാം തവണ പൂര്‍ണ ഈ വിജയം നേടിയെടുത്തത്. സാമ്പത്തികമായ പിന്തുണ ഏറെ ഒന്നുമില്ലാതിരുന്നിട്ടും, മാതാപിതാക്കളുടെ പ്രോത്സാഹനവും സുഹൃത്തുക്കളുടേയും അധ്യാപകരുടേയും പിന്തുണയും അതിലൊക്കെ ഉപരിയായി നിരന്തരമായുള്ള കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് പൂര്‍ണ സുന്ദരിയുടെ സിവില്‍ സര്‍വീസ് സ്വപ്നങ്ങളെ പൂവണിയിച്ചത്.