ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവൻ അണുവിമുക്തമാക്കി. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചതിനെതുടർന്നാണ് ആസ്ഥാനം അണുവിമുക്തമാക്കിയത്.
കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ്; ഗാന്ധിഭവൻ അണുവിമുക്തമാക്കി
കോൺഗ്രസ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് തെലങ്കാനയിലെ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവൻ അണുവിമുക്തമാക്കി.
രണ്ട് ദിവസം മുൻപ് പാർട്ടി സ്റ്റേറ്റ് യൂണിറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്‌യുഐയുടെ (നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ) ചില നേതാക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നരേന്ദർ യാദവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ എട്ടിന് ഗാന്ധിഭവനിൽ നടന്ന ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജന്മവാർഷിക ചടങ്ങിൽ യാദവ് പങ്കെടുത്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ വി ഹനുമന്ത റാവു, സംസ്ഥാന കോൺഗ്രസ് ട്രഷറർ ഗുദൂർ നാരായണ റെഡ്ഡി എന്നിവരും ചികിത്സയിലാണ്.