മുംബൈ ബൈക്കുല്ല ജയില്‍ ഡോക്ടർക്ക് കൊവിഡ് 19 - കൊവിഡ് 19
ഡോക്ടറുമായി തടവുപുള്ളികള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.
മുംബൈ ബൈക്കുല്ല ജയില്‍ ഡോക്ടറിന് കൊവിഡ് 19
മുംബൈ: ബൈക്കുല്ല ജയില്‍ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജയില്‍ അന്തേവാസികളാരെങ്കിലും ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ 77 തടവുപുള്ളികള്‍ക്കും 26 ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.