ന്യൂഡൽഹി: ഡൽഹിയിലെ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന് പിന്നിലെ പ്രധാന കുറ്റവാളി ബിജെപി അനുഭാവിയാണെന്ന് രാജ്യസഭ എം.പി ബിനോയ് വിശ്വം. ഡൽഹിയിൽ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ഈ അക്രമത്തിന് പിന്നിൽ എന്ന് ഒറ്റവാക്കിൽ പറയാം .. പ്രധാനമന്ത്രിയുടെ സുഹൃത്ത്.. പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവാണ് ചെങ്കോട്ടയിൽ കർഷകർക്കിടയിലുണ്ടായ അക്രമത്തിലെന്ന് പിന്നിലെന്ന് പറയുകയായിരുന്നു ബിനോയ് വിശ്വം. ദീപ് സിദ്ദു പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്നതിന്‍റെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം തനിക്ക് അക്രമവുമായി ബന്ധമില്ലെന്ന് ദീപ് സിദ്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.
കർഷക പ്രതിഷേധം: അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്‌തതെന്ന് ബിനോയ് വിശ്വം എം.പി - ന്യൂഡൽഹി വാർത്ത
കേന്ദ്രം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ ഇന്ത്യയിലെ കർഷകർ വിശ്രമിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ജനുവരി 26 ന് ഡൽഹിയിൽ നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യമാണ് ഇത് മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നുള്ളത്. ഇങ്ങനെ വിശ്വസിക്കാൻ പല കാരണങ്ങളും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ ഇന്ത്യയിലെ കർഷകർ വിശ്രമിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കർഷകരുടെ സമരം സമാധാനത്തിന്‍റേതാണെന്നും പൊലീസും ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈദ്യുതി, ജലവിതരണം തുടങ്ങിയവ വിച്ഛേദിച്ച് പ്രക്ഷോഭം ഒഴിവാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.