ലക്നൗ:ഗ്രാമവാസികളെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബാഡൗണില്‍ ഞായറാഴ്ചയാണ് സംഭവം. ബിജ്‌നോറിലും മൊറാദാബാദിലും പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് ബാഡൗണിലെ സംഭവം. ഷേർ സിംഗ് (16), മോഹൻ ലാൽ (60) എന്നീ ഗ്രാമവാസികളെ പുലി ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പുലിയെ തല്ലിക്കൊന്നത്. ചത്തു എന്ന് ഉറപ്പിക്കാനായി പുലിയുടെ ദേഹത്തിലൂടെ നാട്ടുകാര്‍ ട്രാക്ടര്‍ കയറ്റി ഇറക്കി.
ഗ്രാമവാസികളെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു - മൊറാദാബാദ്
ബിജ്‌നോറിലും മൊറാദാബാദിലും പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് ബാഡൗണിലെ സംഭവം
ഗ്രാമവാസികളെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
സ്ഥലം പരിശോധിച്ചശേഷം വിഷയത്തിൽ അഭിപ്രായം പറയുമെന്ന് സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വി.കെ ഗുപ്ത പറഞ്ഞു. വനം വകുപ്പ് പരാതി നല്‍കിയാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.