അമരാവതി: കൊവിഡ് ബാധിച്ച് മരിച്ചവർക്കായി സർക്കാർ ഭൂമിയിൽ ശ്മശാനം നിർമിക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ ചിറ്റൂർ ഗ്രാമവാസികൾ മുള്ളുവേലി സ്ഥാപിച്ച് പ്രതിഷേധിച്ചു. ഇതേ ആവശ്യത്തിനായി രംഗമ്പേട്ട ഗ്രാമത്തിനടുത്തുള്ള കല്യാണി അണക്കെട്ടിന്‍റെ പമ്പ് ഹൗസിനോട് ചേർന്നുള്ള 70 ഏക്കർ മുനിസിപ്പാലിറ്റി സ്ഥലത്ത് ജില്ലാ റവന്യൂ അധികൃതർ പരിശോധന നടത്തിയിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ശ്മശാനം സ്ഥാപിക്കുന്നതിനെതിരെ ആന്ധ്രയിൽ പ്രതിഷേധം
സർക്കാർ ഭൂമിയിൽ ശ്മശാനം നിർമിക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ ചിറ്റൂർ ഗ്രാമവാസികൾ മുള്ളുവേലി സ്ഥാപിച്ച് പ്രതിഷേധിച്ചു.
കൊവിഡ്
അതേസമയം, കല്യാണി ഡാം തിരുപ്പതിയിലേക്കും സമീപത്തെ പൊലീസ് പരിശീലന കേന്ദ്രത്തിലേക്കും വെള്ളം എത്തിക്കുന്ന ഏക അണക്കെട്ടാണെന്നും ഇവിടെ ശ്മശാനം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഗ്രാമവാസികൾ പമ്പ് ഹൗസിലേക്കുള്ള വഴി മുള്ളുള്ള വേലി സ്ഥാപിച്ച് തടസ്സപ്പെടുത്തി.