വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് നേരെ വധശ്രമം. നിർത്തിയിട്ടിരുന്ന കാർ കത്തിച്ച് മൂന്നുപേരെയും കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരം. മൂന്നുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗംഗാധർ, കൃഷ്ണ റെഡഢി, നാഗവള്ളി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
വിജയവാഡയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വധിക്കാന്‍ ശ്രമം - വധശ്രമം
നിർത്തിയിട്ടിരുന്ന കാർ കത്തിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരെയും കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരം.
വിജയവാഡയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് നേരെ വധശ്രമം
ദേശീയപാതക്ക് സമീപം ഭാരതി നഗറിലാണ് സംഭവം. പ്രതിയായ വേണുഗോപാൽ റെഡഢി ഓടി രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഗംഗാധറുമായി ബിസിനസ് പങ്കാളിയായിരുന്നു വേണുഗോപാൽ റെഡഢി. ഇവർ തമ്മിലുളള ആശയ തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് വിജയവാഡ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹർഷവർധൻ രാജു പറഞ്ഞു.