ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. നാല് മാസം മുമ്പ് ആടുകളെ മേയാൻ പോയപ്പോഴാണ് മൂന്ന് പേർ ചേർന്ന് തന്നെ ആക്രമിച്ചതെന്നും സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചു - ബലാത്സംഗം ചെയ്ത് വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചു
സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ പ്രതികൾ ഇന്‍റർനെറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് നാല് മാസമായി സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരുന്ന പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടത്.
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചു
സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ പ്രതികൾ ഇന്‍റർനെറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് നാല് മാസമായി സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരുന്ന പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടത്.
പ്രതികൾ ഗ്രാമത്തിലെ സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണെന്നും തന്‍റെ ജീവൻ അപകടത്തിലാണെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.