കേരളം

kerala

ETV Bharat / bharat

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വേദ് മർവയുടെ മരണത്തില്‍ പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയും അനുശോചിച്ചു

കേന്ദ്രഭരണ പ്രദേശത്ത് നിന്ന് ഡല്‍ഹി പൊലീസ് മേധാവിയായ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു വേദ് മർവ

Vice President M Venkaiah Naidu  Prime Minister of India  Narendra Modi  Ved Marwah dies  New Delhi  COVID-19 death  COVID-19 pandemic  വേദ് മർവ  പ്രധാനമന്ത്രി  ഉപരാഷ്‌ട്രപതി
Vice President M Venkaiah Naidu Prime Minister of India Narendra Modi Ved Marwah dies New Delhi COVID-19 death COVID-19 pandemic വേദ് മർവ പ്രധാനമന്ത്രി ഉപരാഷ്‌ട്രപതി

By

Published : Jun 6, 2020, 3:25 PM IST

ന്യൂഡൽഹി:മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വേദ് മർവയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവും അനുശോചനം രേഖപ്പെടുത്തി. മിസോറാം, മണിപ്പൂർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുൻ ഗവർണറായിരുന്ന മർവ 1980കളിൽ ഡല്‍ഹി പൊലീസ് കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ഗോവയിൽ വച്ചാണ് വേദ് മർവ അന്തരിച്ചത്. 87 വയസായിരുന്നു.

പൊതുജീവിതത്തിന് നൽകിയ സമഗ്ര സംഭാവനകളിലൂടെ വേദ് മർവ ഓര്‍മിക്കപ്പെടും. ഐ‌പി‌എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ അചഞ്ചലമായ ധൈര്യം എല്ലായ്‌പ്പോഴും വേറിട്ടു നിൽക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സമഗ്രതക്കും കഴിവിനും പേരുകേട്ട ഒരു ഉദ്യോഗസ്ഥനായിരുന്നു മർവയെന്ന് ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശത്ത് നിന്ന് ഡല്‍ഹി പൊലീസ് മേധാവിയായ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു വേദ് മർവ.

ABOUT THE AUTHOR

...view details