ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ധനസമാഹരണത്തിനായി പ്രചരണ റാലി നടത്താനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്ത്. വിഎച്ച്പിയും ആർഎസ്‌എസും വിശ്വ ഹിന്ദു പരിഷത്തും ശ്രീ രാം ജൻഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റും സംയുക്തമായാണ് പ്രചരണ റാലി നടത്തുന്നത്.
രാമക്ഷേത്രത്തിനുള്ള ധനസമാഹരണത്തിനായി വിഎച്ച്പിയുടെ രാജ്യ വ്യാപക റാലി - Shri Ram Janmbhoomi Teerth Kshetra Trust
ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ രാജ്യവ്യാപകമായി റാലി നടത്താനാണ് വിഎച്ച്പിയുടെ തീരുമാനം.
ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ രാജ്യവ്യാപകമായി റാലി നടത്താനാണ് വിഎച്ച്പിയുടെ തീരുമാനം. പ്രചരണത്തിന്‍റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി, ശ്രീ രാം ജംഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ഡിസംബർ ആദ്യ വാരം ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനെ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മ്യൂസിയങ്ങൾ, ഗോശാലകൾ, ഗുരുകുലം തുടങ്ങിയവയുടെ രൂപകൽപനയ്ക്കും മറ്റുമുള്ള നിർദേശങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ശ്രീ രാം ജംഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് അടുത്തിടെ ഒരു പരസ്യവും പുറത്തിറക്കിയിരുന്നു.