ന്യൂഡൽഹി: നങ്കാന സാഹിബ് ഗുരുദ്വാരക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ എന്നീ സംഘടനകൾ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു.
പ്രദേശത്ത് ശക്തമായ സുരക്ഷ ഒരുക്കിയതായി പൊലീസ് പറഞ്ഞു.
ഗുരുദ്വാരക്കെതിരായ ആക്രമണം; പ്രതിഷേധിച്ച് പാക് ഹൈക്കമ്മീഷനിലേക്ക് മാർച്ച് - പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി
ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ എന്നീ സംഘടനകൾ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു.
ഗുരുദ്വാരക്കെതിരായ ആക്രമണം; പ്രതിഷേധിച്ച് പാക് ഹൈക്കമ്മീഷനിലേക്ക് മാർച്ച്
വെള്ളിയാഴ്ചയാണ് പാകിസ്ഥാനിലെ ഗുരുദ്വാര വളഞ്ഞ് ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ പാക് ഹൈക്കമ്മിഷൻ ഓഫിസിന് മുൻപിൽ സിഖ് വിഭാഗം പ്രതിഷേധ പരിപാടി നടത്തി. സംഭവത്തെ അപലപിച്ച ഇന്ത്യ കർശന നടപടി സ്വീകരിക്കാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.