'വെറ്ററൻസ് ഡേ' : അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
വാക്കുകള്‍ക്ക് അതീതമാണ് സൈനികരുടെ സേവനമെന്നും രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: 'വെറ്ററൻസ് ഡേ' ദിനത്തോടനുബന്ധിച്ച് വിരമിച്ച സൈനികരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുൻ സൈനികരുടെ സേവനങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്കുകള്‍ക്ക് അതീതമാണ് മുൻ സൈനികരുടെ സേവനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിൽ സായുധ സേനാ വെറ്ററൻസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ രാജ് നാഥ് സിംഗും, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. ഇന്ത്യൻ ആർമിയിലെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ നടത്തിയ സേവനങ്ങളോടുള്ള ബഹുമാനത്തിന്‍റേയും അംഗീകാരത്തിന്‍റേയും അടയാളമായാണ് സായുധ സേന വെറ്ററൻസ് ദിനം ആഘോഷിക്കുന്നത്.