കേരളം

kerala

ETV Bharat / bharat

സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി അദ്വാനിയും മോദിയും

ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും എൽ കെ അദ്വാനി തന്‍റെ ബ്ലോഗിൽ എഴുതിയിരുന്നു

അദ്വാനി

By

Published : Apr 4, 2019, 10:57 PM IST

തന്നെ പരോക്ഷമായി വിമർശിച്ച എല്‍കെ അദ്വാനിക്ക് ഉടൻ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ സാരാംശമാണ് എൽ കെ അദ്വാനി അദ്ദേഹത്തിന്‍റെ ബ്ലോഗിൽ പറഞ്ഞതെന്ന് പ്രധാനമന്ത്രി. അദ്ദേഹത്തെപ്പോലെയുള്ളവര്‍ ബിജെപിയെ ശക്തിപ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും എൽകെ അദ്വാനി തന്‍റെ ബ്ലോഗിൽ എഴുതിയിരുന്നു. അതിനെ പിന്തുണച്ചാണ് പ്രധാനമന്ത്രി മോദി രംഗത്തെത്തിയത്.

ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമെന്ന നിലയിലുള്ള അദ്വാനിയുടെ കുറിപ്പ്. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ലെന്ന് അദ്വാനി പറഞ്ഞിരുന്നു. ബിജെപിക്കെതിരായ പരോക്ഷ വിമര്‍ശനമായി ഇത് വിലയിരുത്തപ്പെട്ടു. പിന്നാലെയാണ് അദ്വാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയത്.


For All Latest Updates

ABOUT THE AUTHOR

...view details