ന്യൂഡൽഹി: അസമിലും മേഘാലയിലും മെയ് 26 മുതൽ 28 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക്-പടിഞ്ഞാറൻ കാറ്റിന്‍റെ ശക്തമായ ഒഴുക്ക് ഉണ്ടെന്നും അതിനാൽ രണ്ട് സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യത ഉണ്ടെന്നും ഐഎംഡിയുടെ ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം മേധാവി സത്യദേവി പറഞ്ഞു.
അസമിലും മേഘാലയിലും റെഡ് അലര്‍ട്ട്
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റേതാണ് മുന്നറിയിപ്പ്
അസമിനും മേഘാലയയ്ക്കും മെയ് 26 മുതൽ 28 വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ഉംപൂൻ ചുഴലിക്കാറ്റ് തടസപ്പെടുത്തിയ മൺസൂൺ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് സത്യദേവി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് ജൂണിൽ പരമാവധി മഴ ലഭിക്കും. ജൂൺ അഞ്ചിനാണ് മൺസൂൺ കേരളത്തിലെത്താൻ സാധ്യതയെന്ന് ഐഎംഡി പറഞ്ഞു. മെയ് 30 മുതൽ ജൂൺ നാല് വരെ ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കർണാടകയിലും കേരള തീരത്തുമുള്ള മത്സ്യത്തൊഴിലാളികൾക്ക് ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.