ന്യൂഡൽഹി: ഓണത്തിന്‍റെ ഉന്മേഷം എല്ലായിടത്തും കാണാമെന്നും ഓണാഘോഷം അന്താരാഷ്‌ട്ര ആഘോഷമായി മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്ത് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വിദേശ രാജ്യങ്ങളിൽ പോലും ഓണം ആഘോഷിക്കുന്നുണ്ടെന്നും ഗൾഫ് രാജ്യങ്ങൾ, യുറോപ്യൻ രാജ്യങ്ങൾ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ പോലും ഓണാഘോഷം കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളിൽ അച്ചടക്കം പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു
എല്ലായിടത്തും ഓണത്തിന്‍റെ ഉന്മേഷം കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓണം ആദരവോടും ഉത്സാഹത്തോടും കൂടിയാണ് ആഘോഷിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയും നമ്മുടെ ഉത്സവങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ട്. കൊവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളില്‍ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.