കേരളം

kerala

ETV Bharat / bharat

അജയ് ദേവ്ഗണിന്‍റെ അച്ഛൻ വീരു ദേവ്ഗണ്‍ അന്തരിച്ചു - പ്രശസ്ത നടനും സംവിധായകനും ബോളിവുഡ് നടന്‍

നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്ക് കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്

വീരു ദേവ്ഗണ്‍

By

Published : May 27, 2019, 7:52 PM IST

Updated : May 27, 2019, 8:00 PM IST

മുംബൈ: ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്‍റെ അച്ഛൻ വീരു ദേവ്ഗണ്‍ അന്തരിച്ചു. ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംസ്‌കാരം വൈകിട്ട് ആറ് മണിക്കാണെന്നും അദ്ദേഹത്തിന്‍റെ ട്വീറ്റ്.

വീരു ദേവ്ഗണ്‍ നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്ക് കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 1999ല്‍ മകന്‍ അജയ് ദേവ്ഗണിനെയും അമിതാഭ് ബച്ചനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വീരു സംവിധാനം ചെയ്ത ‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന സിനിമ വൻ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വീണ ദേവ്ഗണ്‍ ആണ് ഭാര്യ. അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍ എന്നിവരാണ് മറ്റു മക്കള്‍.

Last Updated : May 27, 2019, 8:00 PM IST

ABOUT THE AUTHOR

...view details