കേരളം

kerala

ETV Bharat / bharat

ജാതീയ അധിക്ഷേപം നടത്തിയ ന്യൂസ് പോർട്ടലിനെതിരെ യുവതിയുടെ പരാതി - പരാതി

ജാതീയ അധിക്ഷേപം നടത്തിയതായും മോശം സാമ്പത്തിക അവസ്ഥയെ പരിഹസിച്ചതായും ആരോപിച്ച് വാരണാസിയിലെ ഡോമ്രി ഗ്രാമ നിവാസിയാണ് റിപ്പോർട്ടറിനും ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററിനുമെതിരെ പരാതി നൽകി

Domari village Prime Minister Narendra Modi Domari village woman FIR against journalist ജാതീയ അധിക്ഷേപം നടത്തി മോശം സാമ്പത്തിക അവസ്ഥയെ പരിഹസിച്ചതായും വാരണാസിയിലെ ഡോമ്രി ഗ്രാമ നിവാസി റിപ്പോർട്ടറിനും ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്ററിനുമെതിരെ പരാതി ന്യൂസ് പോർട്ടലിനെതിരെ പരാതി വാരണാസി
ജാതീയ അധിക്ഷേപം നടത്തിയ ന്യൂസ് പോർട്ടലിനെതിരെ യുവതിയുടെ പരാതി

By

Published : Jun 19, 2020, 4:17 PM IST

വാരണാസി: ജാതീയ അധിക്ഷേപം നടത്തിയ ന്യൂസ് പോർട്ടലിനെതിരെ യുവതിയുടെ പരാതി. ജാതീയ അധിക്ഷേപം നടത്തിയെന്നും മോശം സാമ്പത്തിക അവസ്ഥയെ പരിഹസിച്ചതായും ആരോപിച്ച് റിപ്പോർട്ടറിനും ന്യൂസ് പോർട്ടലിന്‍റെ ചീഫ് എഡിറ്റർക്കുമെതിരെ വാരണാസിയിലെ ഡോമ്രി ഗ്രാമ നിവാസിയായ യുവതി പരാതി നൽകി.

വാരണാസി മുനിസിപ്പൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന യുവതി വീട്ടുജോലി ചെയ്യുന്നതായും മറ്റുള്ളവരുടെ വീടുകളിൽ പാത്രങ്ങൾ കഴുകുന്നുവെന്നും വാർത്തയിൽ തെറ്റായി പരാമർശിച്ചതായും പരാതിയിൽ പറഞ്ഞു. തന്‍റെ ദാരിദ്ര്യത്തെയും ജാതിയെയും പരിഹസിച്ചു എന്നും പരാതിയിൽ പറയുന്നു.

സംഭവത്തില്‍ ന്യൂസ് പോർട്ടലിന്‍റെ ചീഫ് എഡിറ്റർ, റിപ്പോർട്ടർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി റാം നഗർ സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് സിംഗ് ചന്ദൽ പറഞ്ഞു. ഐപിസി സെക്ഷൻ 269 , 501 (അപകീർത്തികരമായ അച്ചടി) എസ്‌സി / എസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ABOUT THE AUTHOR

...view details