അമരാവതി:വന്ദേ ഭാരത് പദ്ധതിക്ക് കീഴിൽ ലണ്ടനിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം വിജയവാഡ വിമാനത്താവളത്തിൽ എത്തി. 145 യാത്രക്കാരുമായി ബുധനാഴ്ചയാണ് വിമാനം എത്തിയത്. മുംബൈ വിമാനത്താവളം വഴി രാവിലെ എട്ട് മണിയോടെ വിമാനം ലാൻഡ് ചെയ്തതായി വിജയവാഡ എയർപോർട്ട് ഡയറക്ടർ ജി.മധുസുധന റാവു പറഞ്ഞു. എല്ലാ യാത്രക്കാരെയും പരിശോധനക്ക് ശേഷം നിരീക്ഷത്തിലേക്ക് മാറ്റി. പരിശേധനക്കായി അഞ്ച് മെഡിക്കൽ കൗണ്ടറുകൾ വിമാനത്താവളത്തിൽ സ്ഥിപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി ജില്ല തിരിച്ചുള്ള കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ആന്ധ്രയിൽ രണ്ട് ദിവസത്തിനുള്ളിൽ എത്തിയത് മൂന്ന് വിമാനങ്ങൾ - Vande Bharat Mission
വിജയവാഡ, വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി 459 യാത്രക്കാരാണ് എത്തിയത്
ആന്ധ്രയിൽ രണ്ട് ദിവസത്തിനുള്ളിൽ എത്തിയത് മൂന്ന് വിമാനങ്ങൾ
മനില, അബുദബി എന്നിവിടങ്ങളിൽ നിന്നായി രണ്ട് വിമാനങ്ങൾ ചൊവ്വാഴ്ച രാത്രി വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. രണ്ട് വിമാനത്തിലുമായി 314 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 9.50 നാണ് മനില വിമാനം മുംബൈ വഴി വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതെന്ന് എയർപോർട്ട് ഡയറക്ടർ രാജ് കിഷോർ പറഞ്ഞു. അബുദബി വിമാനം രാത്രി 8.30 ന് എത്തി. യാത്രക്കാരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ലെന്നും എയർപോർട്ട് ഡയറക്ടർ അറിയിച്ചു.