മസ്‌ക്കറ്റില്‍ കുടുങ്ങിയ 185 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ആന്ധ്രാ പ്രദേശിലേക്ക് പുറപ്പെട്ടു
വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇതുവരെ 70,000 ഇന്ത്യക്കരെ മടക്കിയെത്തിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
മസ്‌ക്കറ്റ്:ലോക്ക്‌ഡൗണിനെ തുടര്‍ന്ന് മസ്‌ക്കറ്റില്‍ കുടുങ്ങിയ 185 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ആന്ധ്രാ പ്രദേശിലെ വിജയവാഡയിലേക്ക് പുറപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്‍റെ ഭാഗമായാണ് പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇതുവരെ 70,000 ഇന്ത്യക്കരെ മടക്കിയെത്തിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മിഷന്‍റെ മൂന്നാം ഘട്ടം ജൂണ്‍ 11ന് ആരംഭിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. മിഷന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതലാണ് ആരംഭിച്ചത്.