വന്ദേ ഭാരത് മിഷൻ: 6,188 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി ഹർദീപ് സിംഗ് പുരി - വന്ദേ ഭാരത് മിഷൻ
ഷാർജ, ലണ്ടൻ, നെയ്‌റോബി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായാണ് 6,188 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതെന്ന് ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചത് .
ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്‍റെ ഏഴാം ഘട്ടത്തിൽ കുടുങ്ങിയ 6,188 പേരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഷാർജ, ലണ്ടൻ, നെയ്‌റോബി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായാണ് 6,188 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതെന്ന് ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചത്. വന്ദേ ഭാരത് മിഷന്‍റെ ഏഴാം ഘട്ടത്തിൽ, ഇതുവരെ 3.8 ദശലക്ഷത്തിലധികം ആളുകളെ സ്വദേശത്തേക്കു മടക്കി കൊണ്ടുവരാൻ ഈ ദൗത്യം സഹായിച്ചിട്ടുണ്ടെന്നും പുരി കുറിച്ചു. അതേസമയം, വന്ദേ ഭാരത് മിഷന്‍റെ എട്ടാം ഘട്ടം ഡിസംബർ 31 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.