ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി 58 വിമാനങ്ങൾ കൂടി - ഹർദീപ് സിംഗ് പുരി
ഇതോടെ വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ട പ്രകാരം ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിന് വിമാനങ്ങളുടെ എണ്ണം ആദ്യം ആസൂത്രണം ചെയ്ത 107 എണ്ണത്തിൽ നിന്നും 165 ആയി വർദ്ധിപ്പിച്ചു.
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിക്കെത്തിക്കുന്നതിനായി 58 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. ജൂൺ 30 വരെയാണ് പുതുതായി വിമാനങ്ങൾ ഉൾപ്പെടുത്തിയത്. ഇതോടെ വന്ദേ ഭാരത് മിഷന്‍റെ മൂന്നാം ഘട്ട പ്രകാരം ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിന് വിമാനങ്ങളുടെ എണ്ണം ആദ്യം ആസൂത്രണം ചെയ്ത 107 എണ്ണത്തിൽ നിന്നും 165 ആയി വർദ്ധിപ്പിച്ചതായി പുരി ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ വിദേശത്ത് നിന്ന് തിരിച്ചെത്തിക്കാൻ ആരംഭിച്ച വന്ദേ ഭാരത് മിഷന് കീഴിൽ 70,000 ത്തോളം പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.