ന്യൂഡൽഹി:എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി സർവീസുകൾ വർധിപ്പിച്ചു. രണ്ടാം ഘട്ട വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി മെയ് 16 മുതൽ 32 വിദേശരാജ്യങ്ങളിൽ നിന്നായി പ്രവാസികളെ ഇന്ത്യയിലെത്തിക്കും. വന്ദേ ഭാരത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 12 വിദേശരാജ്യങ്ങളിൽ നിന്നാണ് ഇന്ത്യക്കാരെ തിരികെ എത്തിച്ചത്.
മെയ് 16 മുതൽ എയർ ഇന്ത്യ വിമാനങ്ങൾ 32 രാജ്യങ്ങളിലേക്ക് സർവീസ് നടത്തും - എയർ ഇന്ത്യ സർവീസുകൾ
വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് മെയ് 16 മുതൽ 32 വിദേശരാജ്യങ്ങളിൽ നിന്നായി എയർ ഇന്ത്യ സർവീസുകൾ പ്രവാസികളെ ഇന്ത്യയിലെത്തിക്കുക.
മെയ് 16 മുതൽ എയർ ഇന്ത്യ വിമാനങ്ങൾ 32 രാജ്യങ്ങളിലേക്ക് സർവീസ് നടത്തും
രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി പ്രത്യേക ഫെറി വിമാനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്. 13 വിമാനങ്ങളിലായി 2,669 പേരെയാണ് ബുധനാഴ്‌ച ഇന്ത്യയിൽ തിരികെ എത്തിച്ചത്. മെയ് ഏഴിനാണ് ഒന്നാം ഘട്ടം വന്ദേ ഭാരത് പദ്ധതി ആരംഭിച്ചത്.