കേരളം

kerala

ETV Bharat / bharat

ഓടിത്തുടങ്ങിയിട്ട് ഒരുദിവസം; പണിമുടക്കി വന്ദേഭാരത് എക്സ്പ്രസ്

കന്നുകാലി ചാടിയതായിരിക്കാം തകരാറിലാവാൻ കാരണമെന്നാണ് വിശദീകരണം. യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യസ്ഥാനത്തെത്തിച്ചു.

വന്ദേഭാരത് എക്സ്പ്രസ്

By

Published : Feb 16, 2019, 11:14 AM IST

യാത്ര തുടങ്ങി കേവലം ഒരു ദിവസത്തിനിപ്പുറം സാങ്കേതിക തകരാറ് മൂലം പണിമുടക്കിയിരിക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയതും എഞ്ചിനില്ലാത്തതുമായ ട്രെയിൻ ഇന്നലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന യാത്രക്ക് ശേഷം ഇന്ന് രാവിലെ 8.15 ന് വാരണസിയിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന വഴിയാണ് ട്രെയിൻ തകരാറിലായത്.

ട്രെയിനിന്‍റെ സിഗ്നൽ സംവിധാനം മുഴുവനായും തകരാറിലായതായും, 40 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. അവസാന നാല് ബോ​ഗികളുടെ ബ്രേക്കുകൾ ജാമാകുകയായിരുന്നു. യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ മുന്നിലേക്ക് കന്നുകാലി ചാടിയതായിരിക്കാം തകരാറിന് കാരണമെന്നാണ് റെയില്‍വേ അധികൃതർ പറയുന്നത്.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിൻ റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് നി‌ര്‍മിച്ചത്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടായിരുന്നു നി‌ർമാണം. ഒന്‍പത് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് ട്രെയിന്‍ എത്തിച്ചേരുക. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണ് ട്രെയിനിലുള്ളത്.

ABOUT THE AUTHOR

...view details