വന്ദേഭാരത് മിഷന്‍; തായ്‌ലന്‍റില്‍ നിന്നും 153 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
12 -ാമത് വന്ദേഭാരത് മിഷന്‍റെ ഭാഗമായാണ് പൗരന്മാരെ നാട്ടില്‍ എത്തിച്ചത്. ദൗത്യത്തിന് സഹായം നല്‍കിയ തായ്‌ലന്‍റ് സര്‍ക്കാരിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നന്ദി അറിയിച്ചു
വന്ദേഭാരത് മിഷന്‍; തായ്‌ലാന്‍റില്‍ നിന്നും 153 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ബാങ്കോക്ക്: വന്ദേഭാരത് മിഷന്‍റെ ഭാഗമായി 153 യാത്രക്കാരുമായി തായ്‌ലന്‍റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 12-ാമത് വന്ദേഭാരത് മിഷന്‍റെ ഭാഗമായാണ് യാത്രക്കാരെ നാട്ടില്‍ എത്തിച്ചത്. ദൗത്യത്തിന് സഹായം നല്‍കിയ തായ്‌ലന്‍റ് സര്‍ക്കാരിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നന്ദി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 12,60,000 ഇന്ത്യക്കാരെയാണ് മിഷന്‍റെ ഭാഗമായി ഇതുവരെ നാട്ടിലെത്തിച്ചത്.