ന്യൂഡൽഹി:രണ്ടാം മോദി മന്ത്രിസഭയിൽ അംഗമാകാൻ വി മുരളീധരൻ. സത്യപ്രതിജ്ഞക്ക് മുരളീധരന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്താനാണ് മുരളീധരന് ക്ഷണം ലഭിച്ചിരിക്കുന്നത്.കേരളത്തിലെ ബിജെപി നേതാവും മഹാരാഷ്ട്രയിൽ നിന്നുളള എംപിയുമാണ് വി മുരളീധരൻ. ഇതോടെ മോദി മന്ത്രിസഭയിലെ കേരളത്തിൽ നിന്നുളള കേന്ദ്രമന്ത്രിയായി മുരളീധരൻ മാറും.
കേന്ദ്രമന്ത്രിയാകാൻ വി മുരളീധരൻ - Union Minister
കേരളത്തിലെ ബിജെപി നേതാവും മഹാരാഷ്ട്രയിൽ നിന്നുളള എംപിയുമാണ് വി മുരളീധരൻ
വി മുരളീധരൻ
കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്‍റെ മന്ത്രി സ്ഥാനമെന്ന് മുരളീധരന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്നുമുള്ള മൂന്ന് രാജ്യസഭാംഗങ്ങളില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എ ബി വി പിയിലൂടെയാണ് വി മുരളീധരന്‍റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് സംസ്ഥാന സെക്രട്ടറിയായും , അഖിലേന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് ആർ എസ് എസിലും ബിജെപിയിലും ശക്തമായ സാന്നിധ്യമായി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു.