ഹൈദരാബാദ്: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ അപകടത്തിൽ പെട്ടതിൽ ഏറെയും ആന്ധ്രപ്രദേശിൽ നിന്നുളള തൊഴിലാളികൾ. പ്രളയത്തിൽ അകപ്പെട്ടവരിൽ കൂടുതലും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം രമേശ് റിത്ത്‌വിക്ക് കമ്പനിയുടെ തൊഴിലാളികളാണെന്ന് കമ്പനി എഞ്ചിനീയർ കൂടിയായ സഞീവ് റെഡ്ഡി പറഞ്ഞു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലക്കാരനാണ് സഞീവ് റെഡ്ഡി.
ഉത്തരാഖണ്ഡ് പ്രളയം; അപകടത്തിൽ പെട്ടവരിൽ ആന്ധ്രപ്രദേശുകാരും - ആന്ധ്രപ്രദേശ്
രമേശ് റിത്ത്‌വിക്ക് കമ്പനിയുടെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
ഉത്തരാഖണ്ഡ് പ്രളയം; അപകടത്തിൽ പെട്ടവരിൽ ആന്ധ്രപ്രദേശുകാരും
ചമേലിയില്‍ മഞ്ഞുമല തകര്‍ന്ന് വീണാണ് പ്രളയമുണ്ടായത്. മിന്നല്‍ പ്രളയം വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയ സമയത്ത് ഋഷിഗംഗാ വൈദ്യുതനിലയത്തിൽ ഉണ്ടായിരുന്ന 150 ജീവനക്കാരെ കാണാതായിരുന്നു.