ഡാമുകളില്‍ ബോട്ട് സര്‍വീസുമായി ഉത്തരാഖണ്ഡ് ടൂറിസം - water-sports-
ഗുലാര്‍ബോജിലുള്ള ഡാമില്‍ ബോട്ട് സര്‍വീസിനൊപ്പം മറ്റ് ജല വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
ഡെറാഡൂണ്‍:സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി പുതിയ പദ്ധതികള്‍ തയാറാക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഗുലാര്‍ബോജിലുള്ള ഡാമില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ടൂറിസം വകുപ്പ്. ഒപ്പം മറ്റ് ജല വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒമ്പത് കിലോമീറ്റര്‍ നീളത്തിലുള്ള ഡാം ഇപ്പോള്‍ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. പുതിയ പദ്ധതി വഴി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പരസ്യങ്ങള്‍ തയാറാക്കുമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.