കശ്മീരിൽ കൊല്ലപ്പെട്ട സൈനികന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഏപ്രിൽ അഞ്ചിന് ജമ്മു കശ്മീരിലെ കേരൻ മേഖലയിൽ നടന്ന ഭീകരാക്രമണത്തിലാണ് ദേവേന്ദ്ര സിങ്ങ് മരണപ്പെട്ടത്.
കശ്മീരിൽ കൊല്ലപ്പെട്ട സൈനികന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
ഡെറാഡൂൺ: ഇന്ത്യൻ ആർമി ഹവിൽദാർ ദേവേന്ദ്ര സിങ്ങിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആദരാഞ്ജലി അർപ്പിച്ചു. ഏപ്രിൽ അഞ്ചിന് ജമ്മു കശ്മീരിലെ കേരൻ മേഖലയിൽ നടന്ന ഭീകരാക്രമണത്തിലാണ് ദേവേന്ദ്ര സിങ്ങ് മരണപ്പെട്ടത്. നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റക്കാരെ സൈന്യം വകവരുത്തിയതായി കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു. ഈ ഭീകര വിരുദ്ധ പ്രവർത്തനത്തിൽ അഞ്ച് സൈനികരാണ് മരിച്ചത്.