ലക്‌നൗ: പ്ലാസ്‌മാ തെറാപ്പിക്ക് വിധേയനായ ഉത്തർപ്രദേശിലെ ആദ്യ കൊവിഡ് രോഗിയായ ഡോക്‌ടര്‍ വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് മരിച്ചു. 58 വയസുകാരനായ ഡോ.സുനില്‍ അഗര്‍വാളാണ് ശനിയാഴ്‌ച രാത്രി മരിച്ചത്. ഡ്യൂട്ടിക്കിടെയായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് രോഗം ബാധിച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം രണ്ടാം തവണയും നെഗറ്റീവായത്. നേരത്തെ ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്ന ഇദ്ദേഹം പ്രമേഹരോഗി കൂടിയായിരുന്നു. ഏപ്രില്‍ 25നായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ ഡോക്‌ടറുടെ ഭാര്യ തുടര്‍ച്ചയായ രണ്ട് പരിശോധനകളിലും നെഗറ്റീവായതിനാല്‍ ആശുപത്രി വിട്ടിരുന്നു.
പ്ലാസ്‌മാ തെറാപ്പിക്ക് വിധേയനായ ഉത്തര്‍പ്രദേശിലെ ആദ്യ കൊവിഡ് രോഗി മരിച്ചു - ഡോ.ഡി.ഹിമാൻഷു
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം രണ്ടാം തവണയും നെഗറ്റീവായത്.
പ്ലാസ്‌മ തെറാപ്പിക്ക് വിധേയനായ ഉത്തര്‍പ്രദേശിലെ ആദ്യ കൊവിഡ് രോഗി മരിച്ചു
പ്ലാസ്‌മാ തെറാപ്പിക്ക് ശേഷം രോഗികൾ പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെങ്കിലും അന്തിമമായി ഇപ്പോൾ ഒന്നും പറയാനാവില്ല. തെറാപ്പിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ മറ്റ് രോഗികളിൽ തുടരുമെന്ന് കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോ.ഡി.ഹിമാൻഷു അറിയിച്ചു.