ലഖ്‌നൗ: വീട്ടുകാരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാനായി കാമുകനൊപ്പം തട്ടിക്കൊണ്ടു പോകൽ നാടകം അഭിനയിച്ച 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഭജന ഗ്രാമത്തിലെ നാഗ്‌ലിയിലാണ് സംഭവം. സമീപത്തെ ഫാമിൽ നിന്നാണ് പെൺകുട്ടിയെ പിടികൂടിയത്. കാമുകൻ ഓടി രക്ഷപ്പെട്ടു.
തട്ടിക്കൊണ്ടു പോകൽ നാടകം; 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു - 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു
ഭജന ഗ്രാമത്തിലെ നാഗ്‌ലിയിലാണ് സംഭവം. സമീപത്തെ ഫാമിൽ നിന്നാണ് പെൺകുട്ടിയെ പിടികൂടിയത്.
പെൺകുട്ടി അയൽവാസിയായ ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. പുതിയ പ്രോജക്‌ടിൽ വീട്ടുകാർ ഒരു കോടി രൂപ നിക്ഷേപിക്കാൻ പോകുന്നുവെന്നറിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി തട്ടിക്കൊണ്ടു പോകലിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്‌ച കാണാതായ പെൺകുട്ടിയുടെ ഫോണിൽ നിന്ന് പണം ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകൾ വന്നിരുന്നു. തുടർച്ചയായി ഫോൺ വരുന്നതിനെ തുടർന്ന് സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയും ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്‌ത് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കാമുകനായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു