യുപിയില്‍ 24 മണിക്കൂറിനിടെ 41 കൊവിഡ് മരണങ്ങള്‍ - covid updates
സംസ്ഥാനത്ത് നിലവില്‍ 29,364 പേരാണ് ചികിത്സയിലുള്ളത്.
യുപിയില്‍ 24 മണിക്കൂറിനിടെ 41 കൊവിഡ് മരണങ്ങള്‍
ലക്‌നൗ: യുപിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,755 ആയി. നിലവില്‍ 29,364 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 4,25,356 പേര്‍ ഇതുവരെ രോഗമുക്തരായതായും ആരോഗ്യ വിഭാഗം അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 4,61,475 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 92.17 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. ചൊവ്വാഴ്‌ച 1.47 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി.