വാഷിംഗ്ടൺ : അമേരിക്കൻ ടെക് കമ്പനികളെ ലക്ഷ്യമിടുന്നതിനായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ സ്വീകരിച്ചതോ പരിഗണിച്ചുകൊണ്ടിരിക്കുന്നതോ ആയ ഡിജിറ്റൽ സേവനനികുതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ യുഎസ് തീരുമാനിച്ചയാതി റിപ്പോർട്ട്
അമേരിക്കയുടെ വ്യാപാര പങ്കാളികളിൽ പലരും അമേരിക്കൻ ടെക് കമ്പനികളെ അന്യായമായി ലക്ഷ്യമിടുന്നതിനായി രൂപകൽപ്പന ചെയ്ത നികുതി പദ്ധതികൾ സ്വീകരിക്കുന്നുവെന്ന് ട്രംപിന് ആശങ്കയുള്ളതായി യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്‌ടിആർ) റോബർട്ട് ലൈറ്റ്ഹൈസർ പറഞ്ഞു. ഓസ്ട്രിയ, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ഇറ്റലി, സ്പെയിൻ, തുർക്കി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും അന്വേഷണം ആരംഭിക്കും. അത്തരം വിവേചനത്തിനെതിരെ ഞങ്ങളുടെ ബിസിനസ്സുകളെയും തൊഴിലാളികളെയും പ്രതിരോധിക്കാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിവിധ രാജ്യങ്ങൾ ഉപയോക്താക്കൾക്ക് ചില ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിലൂടെ കമ്പനികൾ സൃഷ്ടിക്കുന്ന വരുമാനത്തിന്‍റെ നികുതികൾ സ്വീകരികരിച്ചു.
ഈ നികുതിയെ ഡിജിറ്റൽ സേവന നികുതികൾ അല്ലെങ്കിൽ ഡിഎസ്ടികൾ എന്ന് വിളിക്കുന്നു. ലഭ്യമായ തെളിവുകൾ പ്രകാരം യുഎസ് ആസ്ഥാനമായുള്ള വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ടാണ് രാജ്യങ്ങൾ ഇത്തരം നികുതികള്‍ ഏർപ്പെടുത്തിയത്. 2020 മാർച്ചിൽ ഇന്ത്യ രണ്ട് ശതമാനം ഡിഎസ്ടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു പറഞ്ഞു. ഈ നികുതി പ്രവാസി കമ്പനികൾക്കും ഓൺലൈൻ വിൽപ്പന നടത്തുന്ന ഇന്ത്യയിലെ വ്യക്തികൾക്കും മാത്രമേ ബാധകമാകൂ, ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ഡിഎസ്ടി ഏകദേശം 20 ദശലക്ഷത്തിലധികം ( 267,000 യുഎസ് ഡോളർ) വാർഷിക വരുമാനമുള്ള കമ്പനികൾക്ക് മാത്രമേ ബാധകമാകൂ. 1974 ലെ വാണിജ്യ നിയമത്തിലെ 301-ാം വകുപ്പ് പ്രകാരം യുഎസ് വാണിജ്യത്തെ പ്രതികൂലമായി ഇത്തരം സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കാൻ യുഎസ് യുഎസ്‌ടിആറിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു ഫെഡറൽ രജിസ്റ്റർ നോട്ടീസും നൽകി. യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഇന്‍റർനാഷണൽ അഫയേഴ്‌സ് മേധാവിയുമായ മൈറോൺ ബ്രില്യന്‍റ് ഈ വിഷയത്തിൽ ബഹുമുഖ ചർച്ചകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ഡിജിറ്റൽ സേവനനികുതിയെതിരായ യുഎസ്‌ടിആറിന്‍റെ അന്വേഷണം താരിഫുകളുടെ സൂചനയൊ മറ്റ് ശിക്ഷാ നടപടികളൊ ആവില്ല. ആരോപണവിധേയരായ കക്ഷിയുമായി കൂടിയാലോചിക്കാൻ യുഎസ് നിയമം അനുശാസിക്കുന്നുണ്ട്. അതിനാൽ ഇന്ത്യക്ക് ഈ നികുതി നയത്തെ പ്രതിരോധിക്കാൻ അവസരമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുഎസ്‌ടിആറിന്‍റെ ഈ നടപടി ഇന്ത്യയെ ലക്ഷ്യമിടുന്നില്ലെന്നും പകരം ഓസ്ട്രിയ, ബ്രസീൽ, ചെക്ക് റിപ്പബ്ലിക്, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ഇറ്റലി, സ്പെയിൻ, തുർക്കി, യുകെ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.