ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലിയില്‍ 39 പേർ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട യുവതിക്ക് നേരെ ഗ്രാമവാസികളുടെ പ്രതിഷേധം. പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെ ഗ്രാമവാസികൾ എസ്‌പി ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് എസ്.പി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇവരുടെ ഭർത്താവ് ഈ 39 പേരില്‍ നിന്നായി 2.50 ലക്ഷം കടം വാങ്ങിയതായും ഇത് തിരിച്ച് ചോദിച്ചതോടെ ഇവർ കള്ളക്കേസ് നല്‍കിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. ബലാത്സംഗത്തിന് എതിരെ പരാതി നല്‍കിയതിനെ തുടർന്ന് ഗ്രാമവാസികൾ ഗ്രാമം വിട്ട് പോകാൻ നിർബന്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇവർ ബറേലി എസ്‌എസ്‌പി ശൈലേഷ് പാണ്ഡെക്ക് കത്ത് നല്‍കിയിരുന്നു.
39 പേർ പീഡിപ്പിച്ചെന്ന് യുവതി; വ്യാജ പരാതിയെന്ന് നാട്ടുകാർ - uttarpradesh rape
ഇവരുടെ ഭർത്താവ് ഈ 39 പേരില്‍ നിന്നായി 2.50 ലക്ഷം കടം വാങ്ങിയതായും ഇത് തിരിച്ച് ചോദിച്ചതോടെ ഇവർ കള്ളക്കേസ് നല്‍കിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.
യുവതിയുടെ ഭർത്താവ് മദ്യപാനിയാണെന്ന് ഗ്രാമവാസിയായ അജിത് കുമാർ പറഞ്ഞു. നിരവധി ആളുകളില്‍ നിന്ന് ഇയാൾ പണം കടം വാങ്ങിയിട്ടുണ്ട്. സ്വത്ത് വിറ്റ ശേഷം പണം തിരികെ നല്‍കാമെന്ന് ഇയാൾ പറഞ്ഞിരുന്നതായും പണം ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഭാര്യയെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കിയെന്നും പൊലീസ് നീതി ഉറപ്പാക്കണമെന്നും അജിത് കുമാർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്എസ്‌പി ശൈലേഷ് പാണ്ഡെ പറഞ്ഞു. നിരപരാധികളായ ആരും ജയിലില്‍ പോകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 17ന് ബലാത്സംഗത്തിനിരയായ യുവതി എസ്എസ്പി ബറേലിയെ സന്ദർശിക്കുകയും പരാതി നൽകുകയും ചെയ്തു. അമിത്, ശംഭു, ചമൻ, പുഷ്പേന്ദ്ര എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഇവർ പരാതി നൽകി. ആക്രമണത്തിന്‍റെ വീഡിയോയും ഇവർ ചിത്രീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വർഷം മുതൽ 35 പേർക്കൊപ്പം ഉറങ്ങാൻ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു. പ്രതികളിലൊരാളായ അമിത് വീട്ടിൽ നിന്ന് 50,000 രൂപ മോഷ്ടിച്ചുവെന്നും ഇവർ പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിന് ഇരയായ യുവതിയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും ഇതിന്‍റെ റിപ്പോർട്ട് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.