യുപിയില്‍ അനധികൃത മദ്യക്കടത്ത്; ഒരാള്‍ പിടിയില്‍ - latest up
655 പെട്ടി അനധികൃത മദ്യം പഞ്ചാബിലെ ലുധിയാനയില്‍ നിന്നും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലേക്ക് കടത്തുന്നതിനിടെയാണ് പഞ്ചാബ് സ്വദേശി സുഖ്ദേവ് സിംഗ് പിടിയിലായത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത മദ്യക്കടത്ത് പിടികൂടി. പാഞ്ചാബിലെ ഗുരുദാസ്‌പൂര്‍ സ്വദേശിയായ സുഖ്ദേവ് സിംഗ് ആണ് പിടിയിലായത്. 32 ലക്ഷം രൂപ വിലവരുന്ന അനധികൃത മദ്യം പിടിച്ചെടുത്തു. മദ്യക്കടത്തിന് ഉപയോഗിച്ച ട്രക്കും പിടിച്ചെടുത്തു. 655 പെട്ടി അനധികൃത മദ്യം പഞ്ചാബിലെ ലുധിയാനയില്‍ നിന്നും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലേക്ക് കടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മദ്യക്കടത്ത് കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സാഹിബാബാദ് സിഒ രാകേഷ് മിശ്ര പറഞ്ഞു.
TAGGED:
latest up