ലക്‌നൗ:ഉത്തർപ്രദേശിലെ സോറാവില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അധ്യാപകനെ ക്രൂരമായി മര്‍ദിച്ചു. പെൺകുട്ടികളോട് മോശമായി പെരുമാറിയത് അധ്യാപകന്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. കോളജിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയ വിദ്യാർഥികളെ അധ്യാപകൻ ശാസിച്ചിരുന്നു. തുടർന്ന് വിദ്യാർഥികൾ രക്ഷിതാക്കാൾക്കൊപ്പം എത്തി ആക്രമിക്കുകയായിരുന്നു.
പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത അധ്യാപകന് ക്രൂര മർദനം - അധ്യാപകന് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ക്രൂര മർദനം.
കോളജിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയ വിദ്യാർഥികളെ അധ്യാപകൻ ശാസിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം എത്തിയ വിദ്യാർഥികൾ അധ്യാപകനെ ആക്രമിക്കുകയായിരുന്നു
പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത അധ്യാപകന് ക്രൂര മർദനം
ശാസ്ത്രി നഗറിലെ ആദർശ് ജന്ത ഇന്‍റർ കോളജിലാണ് സംഭവം. അധ്യാപകനെ ആക്രമിച്ച വിദ്യാര്‍ഥികള്‍ ഓഫീസും തല്ലിത്തകര്‍ത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Last Updated : Nov 6, 2019, 11:06 AM IST