ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗപത്തിലെ സ്വകാര്യ സ്‌കൂളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ . പത്താം ക്ലാസുകാരുടെ ബയോളജി വാട്‌സ് ആപ്പ് ഗ്രൂപ്പാണ് അശ്ലീല സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞത്. വിദേശ നമ്പറിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് പൊലീസ് പറഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പിന് ബയോളജി ടീച്ചറുടെ ചിത്രം നൽകിയതിനാൽ ഇത് ഗ്രൂപ്പിലെ തന്നെ ആരോ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സൈബർ സെല്ലിന് കേസ് കൈമാറിയതായും പൊലീസ് അറിയിച്ചു.
സ്കൂള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ - police
പത്താം ക്ലാസുകാരുടെ ബയോളജി വാട്‌സ് ആപ്പ് ഗ്രൂപ്പാണ് അശ്ലീല സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞത്
സ്കൂള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ
തങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ഇതൊരു വ്യാജ അക്കൗണ്ട് ആണെന്ന് കണ്ടെത്തിയെന്ന് സ്‌കൂള്‍ പ്രിൻസിപ്പാൾ പറയുന്നു. വിദേശ നമ്പർ ഉപയോഗിച്ച് തുടങ്ങിയ അക്കൗണ്ട് ആണെന്നും ചിലർ നൽകിയ സ്ക്രീൻ ഷോട്ടുകളുടെ അടിസ്ഥാനത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.