യുപിയില്‍ പുതിയതായി 2,503 കൊവിഡ് രോഗികള്‍ - covid updates up
29 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു
യുപിയില്‍ പുതിയതായി 2,503 കൊവിഡ് രോഗികള്‍
ലക്‌നൗ:യുപിയില്‍ 2,503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് മരണനിരക്ക് 6,658 ആയി. സംസ്ഥാനത്ത് ഇതുവരെ 4,55,146 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,981 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 4,15,592 ആയി. സംസ്ഥാനത്ത് 32,896 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.