ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് ഇത്രയധികം മരണം ഒറ്റദിവസത്തിൽ യുപിയിൽ റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി 2,061 പേർക്ക് രോഗം സ്ഥിരീകരിച്ചു.
യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ കൊവിഡ് ബാധിച്ച് മരിച്ചു - COVID-19
കഴിഞ്ഞ ദിവസം 48,086 സാമ്പിളുകൾ പരിശോധിച്ചതയും വരും ദിവസങ്ങളിൽ പ്രതിദിനം 50,000 സാമ്പിളുകൾ പരിശോധിക്കുമെന്നും മെഡിക്കൽ, ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.
യുപിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേർ കൊവിഡ് ബാധിച്ച് മരിച്ചു
26,675 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ ഇതുവരെ 15,723 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ ദിവസം 48,086 സാമ്പിളുകൾ പരിശോധിച്ചതയും വരും ദിവസങ്ങളിൽ പ്രതിദിനം 50,000 സാമ്പിളുകൾ പരിശോധിക്കുമെന്നും മെഡിക്കൽ, ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. തമിഴ്‌നാട്ടിനും മഹാരാഷ്ട്രയ്ക്കും പുറമെ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.