കേരളം

kerala

ETV Bharat / bharat

ഷര്‍ജീലിനെ അലിഗഡിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് - ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല

ഷര്‍ജീല്‍ ഇമാമിനെതിരെ കേസ് ഫയൽ ചെയ്തതിനാൽ റിമാൻഡിനായി അപേക്ഷിച്ച ശേഷം അലിഗഡിലേക്ക് കൊണ്ടുവരുമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) ആകാശ് കുൽഹാരി അറിയിച്ചു

Anti-CAA activist  Sharjeel Imam's remand  UP police  cut off Assam  National Register of Citizens (NRC)  Aligarh Muslim University  Citizenship Amendment Act (CAA)  Indian Penal Code  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല  ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം
ഷര്‍ജീലിനെ അലിഗഡിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ്

By

Published : Jan 28, 2020, 11:38 PM IST

ലക്‌നൗ:ബിഹാറിലെ ജെഹനാബാദില്‍ നിന്നും അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്‍റെ റിമാൻഡിനായി അപേക്ഷ നൽകിയശേഷം അലിഗഡിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ്. ഷര്‍ജീല്‍ ഇമാമിനെതിരെ കേസ് ഫയൽ ചെയ്തതിനാൽ റിമാൻഡിനായി അപേക്ഷിച്ച ശേഷം അലിഗഡിലേക്ക് കൊണ്ടുവരുമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) ആകാശ് കുൽഹാരി അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഷഹീന്‍ ബാഗ് ഏകോപന സമിതി തലവൻ ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശി കൂടിയാണ് ഷര്‍ജീല്‍ ഇമാം.

ABOUT THE AUTHOR

...view details