മൊറാദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി - മൊറാദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി
മൊറാദാബാദിനടുത്തുള്ള എയർപോർട്ട് റോഡിന് സമീപത്ത് നിന്നും പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു
മൊറാദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി
ലക്‌നൗ:ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി . ഞായറാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം. മൊറാദാബാദിനടുത്തുള്ള എയർപോർട്ട് റോഡിന് സമീപത്ത് നിന്നും പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു . തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി . സംഭവത്തിൽ പ്രതികളെ കണ്ടെത്താനായിട്ടില്ല . പൊലീസ് പ്രതികൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.