മധ്യപ്രദേശിൽ അതിഥി തൊഴിലാളിയെ കുത്തികൊന്നു - migrant worker
ലോക്ക് ഡൗൺ കാരണം മധ്യപ്രദേശിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്
ലക്‌നൗ: മധ്യപ്രദേശിൽ അതിഥി തൊഴിലാളിയെ കുത്തികൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അര്‍ബസ് (22) ആണ് കൊല്ലപ്പെട്ടത്. ജോലിക്കായി എത്തിയ അര്‍ബസും സുഹൃത്ത് നൗമൻ എന്നയാളും ലോക്ക് ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കുടങ്ങിപ്പോയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച ഇരുവരും രേവ ജില്ലയിൽ നിന്ന് സത്‌നയിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ കൊള്ളയടിക്കുകയും അര്‍ബസിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. നൗമൻ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.