ഉത്തർപ്രദേശ്: തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും ഭീകര കാലഘട്ടത്തിൽ നിന്ന് രാജ്യം മുക്തമായി എന്ന് ആശ്വാസം കൊള്ളുന്നവരാണ് നമ്മൾ. ജാതീയമായ വേർതിരിവുകൾ നിലനിൽക്കുന്നില്ല എന്ന് ഉറച്ചവിശ്വാസത്തോടെ പറയാൻ ഇന്ന് നമുക്ക് സാധിക്കില്ല. ഉത്തർപ്രദേശിലെ സംഭവം അതിന് ഉദാഹരണമാണ്.
കോരന് കഞ്ഞി കുമ്പിളിൽ തന്നെ; താഴ്‌ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഇലയില്‍ - food in steel plates
ഉത്തർപ്രദേശിലെ സ്‌കൂളില്‍ താഴ്ന്ന വിഭാഗത്തിലുളള കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് ഇലയില്‍.
കുട്ടികളെ നല്ല പാഠങ്ങൾ പഠിപ്പിക്കേണ്ട വിദ്യാലയത്തിലാണ് ജാതീയമായ വേർതിരിവ്. ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലെ ഒരു വിദ്യാലത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 25 ദിവസം മുമ്പുള്ളതാണ് വീഡിയോ. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നൽകുന്ന ദൃശ്യങ്ങളാണിത്. എല്ലാ കുട്ടികളും സ്റ്റീൽ പ്ലേറ്റിൽ ഭക്ഷണം കഴിക്കുമ്പോൾ മൂന്ന് കുട്ടികൾ കഴിക്കുന്നത് ഇലയില്‍. ഇവർ താഴ്ന്ന വിഭാഗത്തിലുള്ളവരാണ്. ഇതാണ് വേർതിരിവിന് കാരണം. ഇവർ കഴിച്ച പ്ലേറ്റ് മറ്റുള്ളവർ ഉപയോഗിച്ചൂകൂടാ. അതുകൊണ്ട് ഇലയില്‍ ഭക്ഷണം നൽകുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ജില്ലാ കലക്ടർ ഭവാനി സിങ് കൺഗ്രോട്ട് പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പൗരന്‍മാരെ അസമത്വങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാണ്. എന്നാൽ സർക്കാർ എങ്ങനെ ഇത് ഉപയോഗപ്പെടുത്തുന്നു എന്ന ചോദ്യം അവശേഷിക്കുകയാണ്.