ലക്നൗ: രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് മുൻ ഗ്രാമത്തലവനും സഹായികളും ചേർന്ന് ഇപ്പോഴത്തെ ഗ്രാമത്തലവന്‍റെ ഭര്‍ത്താവിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. കോട്‌വാലി പട്ടണത്തിലെ പക്കരിയ ധൗവ്പൂർ ഗ്രാമത്തിലാണ് സംഭവം. പ്രതികൾക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യം, ഗ്രാമത്തലവന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി - MNREGA
ഗ്രാമത്തലവന്‍റെ ഭര്‍ത്താവായ കല്ലു ശർമയാണ് കൊല്ലപ്പെട്ടത്.
death
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഗ്രാമത്തലവന്‍റെ ഭർത്താവായ കല്ലു ശർമ ഗംഗാപൂരിലെ മറ്റൊരു ഗ്രാമത്തിലേക്ക് പോയതായിരുന്നു. ഈ സമയം മുൻ ഗ്രാമത്തലവൻ കൃഷ്ണ ഗോപാൽ, അനുയായികളായ ഹസാരി ലാൽ, സുനിൽ എന്നിവരുമായി എത്തി കല്ലുവിനെ വടികളും മറ്റ് മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മരിച്ച കല്ലുവിന്‍റെ ബന്ധുക്കളാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.