ലഖ്‌നൗ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ആഗ്രയില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആഗ്ര മേയര്‍ എഴുതിയ 'സേവ് ആഗ്ര' കത്തിനെ ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്‍റെ പ്രസ്‌താവന. ഏപ്രില്‍ 21നാണ് ആഗ്ര മേയര്‍ നവീന്‍ ജെയ്‌ന്‍ നഗരത്തിലെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രിയുടെ ഏറെ പ്രചാരം നേടിയ ആഗ്ര മോഡല്‍ പരാജയപ്പെട്ടുവെന്നും ആഗ്ര വുഹാനാകുമെന്നും മേയര്‍ പറയുന്നു. ആശുപത്രികളില്‍ പരിശോധന സംവിധാനമില്ലെന്നും ആവശ്യത്തിന് മരുന്നുകളില്ലെന്നും മറ്റ് രോഗങ്ങള്‍ക്കായി സ്വകാര്യ ആശുപത്രിയില്‍ സേവനമില്ലെന്നും ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങള്‍ ഫലപ്രദമല്ലെന്നും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗ്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഖിലേഷ് യാദവ് - അഖിലേഷ് യാദവ്
കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന ആഗ്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഗ്ര മേയര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ പ്രസ്‌താവന
ആഗ്രയില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഖിലേഷ് യാദവ്
ഞായാറാഴ്‌ച വരെ 372 കേസുകളാണ് ആഗ്രയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 10 പേര്‍ മരിച്ചു. 49 പേര്‍ രോഗവിമുക്തി നേടി. ആഗ്രയിലെ സാഹചര്യം ആശങ്കാവഹമായി തുടരുകയാണെന്നും ആഗ്രയെ രക്ഷിക്കണമെന്നും മേയര്‍ കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാന്ദ്രയും മേയറുടെ കത്ത് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.