ഹത്രാസ് കേസിൽ യുപി സർക്കാരിന്‍റെ യഥാർഥ മുഖം വ്യക്തമായതായി അഖിലേഷ് യാദവ് - ലഖ്‌നൗ
ഹത്രാസ് ബലാത്സംഗ കൊലപാതകക്കേസിൽ ബലാത്സംഗത്തിന് തെളിവില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു
ലഖ്‌നൗ: ഹത്രാസ് ബലാത്സംഗ കൊലപാതകക്കേസിൽ ബലാത്സംഗത്തിന് തെളിവില്ലെന്ന കണ്ടെത്തൽ ഉത്തർപ്രദേശ് സർക്കാരിന്‍റെ യഥാർഥ മുഖം വ്യക്തമാക്കിയതായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിലെ ഹാത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നാല് പേർക്കെതിരെ കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ബലാത്സംഗത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.