ലക്‌നൗ: ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കുന്നതിന് കമ്മ്യൂണിറ്റി അടുക്കളകള്‍ ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും.
ഉത്തര്‍പ്രദേശിലും കമ്മ്യൂണിറ്റി അടുക്കളകള്‍ തുടങ്ങും
മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദരിദ്രർ, വൃദ്ധർ, കുടിയേറ്റ തൊഴിലാളികൾ, ചേരികളിൽ താമസിക്കുന്നവർ എന്നിവർക്കായി കമ്മ്യൂണിറ്റി അടുക്കളകൾ തുറക്കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്തെ നിർദ്ധനരായ ആളുകൾക്ക് ഒരു ലക്ഷത്തിലധികം ഭക്ഷ്യ പാക്കറ്റുകൾ വിതരണം ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികൾക്കും മറ്റ് കുടിയേറ്റക്കാർക്കും ഭക്ഷണ,പാർപ്പിട സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി ഡിഎംമാരോട് നിർദ്ദേശിച്ചു. എംപി ഫണ്ടില്‍ നിന്നും മാസ്കുകൾ, ആശുപത്രിയിലേക്കുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായുള്ള തുക ആരോഗ്യവകുപ്പിന് കൈമാറും. കൊവിഡ് 19 പടരുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുപ്പതിനായിരത്തിലധികം ഗ്രാമത്തലവന്‍മാരുമായി ബന്ധപ്പെടുകയും വിശദീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
TAGGED:
migrant labourers