കേരളം

kerala

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും സുഹൃത്തിന്‍റെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

By

Published : Dec 8, 2019, 9:26 AM IST

Published : Dec 8, 2019, 9:26 AM IST

Updated : Dec 8, 2019, 11:21 AM IST

Girl commits suicide days after being abducted, gang-raped rape in up latest news gang-rape in uttar pradesh latest news ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം വാര്‍ത്ത
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ കൂട്ടൂബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. കാണ്‍പൂര്‍ ദെഹാത്തില്‍ ശനിയാഴ്‌ചയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ മാസമാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും സുഹൃത്തിന്‍റെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവംബര്‍ പതിനാറിനാണ് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്ന് ദിവത്തിന് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. മൂന്ന് ദിവസം തന്നെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. സണ്ണി എന്ന് പേരുള്ള യുവാവാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചതെന്നും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള ആളാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ സിങ് അറിയിച്ചു. ഇയാളെ പെണ്‍കുട്ടിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Last Updated : Dec 8, 2019, 11:21 AM IST

ABOUT THE AUTHOR

...view details