ഉത്തര്‍പ്രദേശ്: അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. രാത്രിയോടെ അദ്ദേഹം മതുര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഖാനെ ജയിലില്‍ അടച്ചത്. കഴിഞ്ഞ ആറുമാസത്തോളമായി ഖാന്‍ ജയിലിലാണ്. കഫീല്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ 15 ദിവസത്തിനകം തിര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി
സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഖാനെ ജയിലില്‍ അടച്ചത്
തന്‍റെ പോരാട്ടത്തിനൊപ്പം നിന്ന രാജ്യത്തെ 138 കോടി ജനങ്ങളോട് നന്ദി പറയുന്നതായി ഖാന്‍ പറഞ്ഞു. ജാമ്യം അനുവദിച്ച കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ജയിലില്‍ അടയ്ക്കുന്നതിനായി യു.പി സര്‍ക്കാര്‍ അടിസ്ഥാന രഹിതമായ അരോപണങ്ങള്‍ ഉന്നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നിന്നും മഥുരയിലേക്ക് തന്നെ കൊണ്ടുവരുന്ന വഴി കൊല്ലാതിരുന്ന എസ്.ടി.എഫിനോട് നന്ദിയുണ്ട്. ഇനി പ്രളയ ദുരിത ബാധിത സംസ്ഥാനങ്ങളായ കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ പോയി അവിടെ സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോടെ ആവശ്യപ്പെട്ടു. 2019 ഡിസംബർ 12ന് അലിഖഡില്‍ പ്രസംഗിച്ചതിന് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ജനുവരിയിൽ മുംബൈയിൽ നിന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 14 നാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തിയത്.